പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് മണ്ണില്‍ പൂഴ്ത്തി
സിലിഗുരി: പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മണ്ണില്‍ പൂഴ്ത്തി. പശ്ചിമബംഗാളിലെ സിലിഗുരിയിയിലാണ് ഈ ക്രൂരനരഹത്യ അരങ്ങേറിയത്. ഗീതാഞ്ജലി ചക്രവര്‍ത്തി എന്ന പെണ്‍കുട്ടിയാണ് അയല്‍വാസി ജഗദീഷ് ബാഗ്ച്ചിയുടെ ലൈംഗികവികാരത്തിനടിമയായി മരണം വരിക്കേണ്ടിവന്നത്.
നേരത്തെ ഗീതാഞ്ജലിയെ ബലാത്സംഗം ചെയ്തതിന് ജഗദീഷിനെ പൊലീസ് ജയിലില്‍ അടച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അയാള്‍ വീണ്ടും ഗീതാഞ്ജലിയെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗീതാഞ്ജലിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് മണ്ണില്‍ പൂഴ്ത്തിയ നിലയില്‍ ജഡം കണ്ടെത്തിയത്.
ജയിലില്‍ നിന്നിറങ്ങിയ ജഗദീഷ് ഗീതാഞ്ജലിയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതായി അഭിനയിച്ചാണ് കൊലപാതകം നടത്തിയത്. ഗീതാഞ്ജലിയുടെ വീട്ടില്‍വന്ന് അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും ജഗദീഷിന്റെ വീട്ടില്‍ പോയി വിവാഹകാര്യം സംസാരിക്കുകയും ഉറപ്പിക്കുകയും ചെയ്തിരുന്നുവത്രെ. വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്നാണത്രെ ഗീതാഞ്ജലി ജഗദീഷിനൊപ്പം പുറത്തേക്ക് പോകാന്‍ തയ്യാറായത്.












Click it and Unblock the Notifications