വിലനിലവാരം പിടിച്ചുനിര്‍ത്തും: ആന്റണി
തിരുവനന്തപുരം: ഓണക്കാലത്ത് പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വിലനിലവാരം പിടിച്ചുനിര്‍ത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ഓണത്തിനോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തുടങ്ങിയ മെട്രോ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് അഞ്ച് ഞായറാഴ്ച നിര്‍വഹിക്കുകയായിരുന്നു ആന്റണി. ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ആന്റണി നിര്‍ദേശിച്ചു.
കടുത്ത സാമ്പത്തികവൈഷമ്യമുണ്ടെങ്കിലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വേണ്ടി ബജറ്റില്‍ വകയിരുത്തിയ 50 കോടി രൂപയും പൂര്‍ണമായും വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിതരണ സമ്പ്രദായം കേരളത്തില്‍ നിലനിര്‍ത്തുകയെന്നതാണ് യുഡിഎഫ് നയമെന്നും അദ്ദേഹം വ്യക്തമാക്കി.
ബക്രീദ്, ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തുടങ്ങുന്ന മെട്രോ ഫെയറുകള്‍ കൊല്ലം, തൃശൂര്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു. വി. എസ്. ശിവകുമാര്‍ എംപി ആദ്യവില്‍പ്പന നിര്‍വഹിച്ചു.












Click it and Unblock the Notifications