കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്തിന്റെ നവീകരണത്തിന് കമ്മിറ്റി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിനോദസഞ്ചാരവാരാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം നഗരം നവീകരിക്കുന്നതിനായി കര്‍മ്മസമിതി രൂപീകരിച്ചു.

ജില്ലാ കളക്ടര്‍ കെ.ആര്‍. ജ്യോതിലാല്‍ അധ്യക്ഷനും നഗരസഭാ സെക്രട്ടറി കണ്‍വീനറുമായുള്ള 15 അംഗ സമിതി ഇതിനായുള്ള മാസ്റര്‍പ്ലാന്‍ തയാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഒംബുഡ്സ്മാന്റെ നിര്‍ദേശപ്രകാരമാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.

താറുമാറായിക്കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക, ഓടകള്‍ സ്ലാബുകള്‍ കൊണ്ട് മൂടുക, ഗതാഗതനിയമലംഘനങ്ങള്‍ പരിശോധിക്കുക, പാര്‍ക്കിംഗിനായി പ്രത്യേകം സ്ഥലങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുന്നതിന് സമിതി മേല്‍നോട്ടം വഹിക്കും.

പൊതുസ്ഥലത്തെ പോസ്റര്‍ ഒട്ടിക്കല്‍ തടയുവാന്‍ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റര്‍ പ്രിന്റ് ചെയ്യുന്നവരുടെയും പുറത്തിറക്കുന്നവരുടെയും മേല്‍വിലാസം നിര്‍ബന്ധമായും പോസ്ററുകളില്‍ ഉണ്ടായിരിക്കണം. പൊതുസ്ഥലങ്ങളില്‍ കെട്ട ിടനിര്‍മാണത്തിനുള്ള സാമഗ്രികള്‍ ഇറക്കിയിടുന്നവര്‍ക്കും പൊതുവഴികളില്‍ വച്ച് വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന വര്‍ക്ക്ഷോപ്പ് ഉടമകള്‍ക്കും എതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ട ുണ്ട്.

വിനോദസഞ്ചാര വാരാഘോഷത്തിന് മുന്നോടിയായുള്ള നവീകരണത്തിന് പുറമേ ദീര്‍ഘകാലത്തേക്കുള്ള തലസ്ഥാനനഗരിയുടെ വികസനത്തിനും സമിതി കര്‍മ്മപദ്ധതി തയാറാക്കുന്നുണ്ട്. പൊതമരാമത്ത്, ജലസേചനം, വൈദ്യുതി, ട്രാഫിക് പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സബ് കളക്ടറും സമിതിയില്‍ അംഗങ്ങളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X