കടലുണ്ടി പാലം സപ്തംബര്‍ 20ന് മുമ്പ്
തിരുവനന്തപുരം: കടലുണ്ടി പാലത്തിന്റെ പണി സപ്തംബര്‍ 20ന് മുമ്പ് തീര്‍ക്കുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.
അതുവരെ കൊങ്കണ്‍ പാത വഴി പോകുന്ന വണ്ടികളുടെ പ്രയോജനം മലബാര്‍ മേഖലയിലുള്ളവര്‍ക്ക് കിട്ടുന്നതിനായി കൂടുതല്‍ പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കുമെന്ന് ആഗസ്ത് നാല് ശനിയാഴ്ച ദക്ഷിണ റെയില്‍വെ അറിയിച്ചു.
സംസ്ഥാനത്തെ 30 റെയില്‍വെ മേല്‍പ്പാലങ്ങളുടെ പണി റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടത്തും. ഇതില്‍ 15 എണ്ണത്തിന്റെ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. 75 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications