വൈദ്യുതി നിയന്ത്രണം പൂര്‍ണമായും നിര്‍ത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം ആഗസ്ത് നാല് ശനിയാഴ്ച മുതല്‍ പൂര്‍ണമായും പിന്‍വലിച്ചു.
പ്രഖ്യാപിച്ചിരുന്നതിലും ഒരു ദിവസം നേരത്തെയാണ് നിയന്ത്രണം പിന്‍വലിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ ആഗസ്ത് നാല് ശനിയാഴ്ച അറിയിച്ചു. ഇടുക്കിയിലെ 130 മെഗാവാട്ട് ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ലക്ഷ്യമിട്ടതിലും നേരത്തെ തീര്‍ക്കാനായതുകൊണ്ടാണ് ഒരു ദിവസം മുമ്പ് നിയന്ത്രണം പിന്‍വലിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചിരുന്നു.
സംസ്ഥാനത്തെ ഇപ്പോഴത്തെ മൊത്തം വൈദ്യുതി ഉല്‍പ്പാദനം 2224 മെഗാവാട്ടാണ്. ആവശ്യം കൂടുതലുള്ള സമയത്ത് ഉപഭോഗം ചെയ്യപ്പെടുന്നത് 2150 മെഗാവാട്ടാണെന്നും മന്ത്രി പറഞ്ഞു. പ്രസരണ നഷ്ടം ഒഴിവാക്കാനും വൈദ്യുതി മോഷണം തടയുന്നതിനുമുള്ള പദ്ധതിയുടെ രേഖ വിദഗ്ധര്‍ തയാറാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിരേഖ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ ആഗസ്ത് നാല് ശനിയാഴ്ച ചേര്‍ന്ന കെഎസ്ഇബി ഓഫീസേഴ്സ് ആന്‍ഡ് എഞ്ചിനിയേഴ്സ് കോണ്‍ഫഡറേഷന്‍ യോഗം തീരുമാനിച്ചു. കോണ്‍ഫഡറേഷന്റെ സംസ്ഥാന പ്രസിഡന്റായി കെ. മുരളീധരനെ തിരഞ്ഞെടുത്തു.












Click it and Unblock the Notifications