Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍പാത വൈദ്യുതീകരണം അടുത്തയാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം റെയില്‍പാതയുടെ വൈദ്യുതീകരണം ആഗസ്ത് 11 ശനിയാഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍.

പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ ഇപ്പോള്‍ എറണാകുളം വരെയുള്ള ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് നീട്ടാനും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും കഴിയുമെന്ന് രാജഗോപാല്‍ അറിയിച്ചു. പാലക്കാട്ട ് നിന്നും തിരുവനന്തപുരത്തേക്ക് പുതിയതായി സര്‍വീസ് തുടങ്ങിയ അമൃത എക്സ്പ്രസിന് ആഗസ്ത് അഞ്ച് ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം-കായംകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ ആരംഭിച്ചുകഴിഞ്ഞു. എറണാകുളം-കോട്ടയം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാലുടന്‍ ആലപ്പുഴ വഴിയുള്ള പാതയും ഇരട്ട ിപ്പിക്കുമെന്ന് രാജഗോപാല്‍ വ്യക്തമാക്കി.

തിരുവനന്തപുരം റെയില്‍വെ സ്റേഷന്റെ വികസനം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് രണ്ടാമത്തെ ടെര്‍മിനലിനായി പറ്റിയ സ്ഥലം വിദഗ്ധ സമിതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവില്‍ വഴി ചെന്നൈയിലേക്ക് ഒരു ട്രെയിന്‍ ഓടിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കടലുണ്ടി പാലത്തിന്റെ എല്ലാ തൂണും മാറ്റി അടുത്ത മാസം തന്നെ ഗതാഗതയോഗ്യമാക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ്. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാലാണ് പണി പൂര്‍ത്തിയാവാന്‍ കാലതാമസം നേരിടുന്നതെന്ന് രാജഗോപാല്‍ വ്യക്തമാക്കി. തിരുവനന്തപുരം മേയര്‍ ജെ. ചന്ദ്ര, വി. എസ്. ശിവകുമാര്‍ എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ തുടങ്ങിയവരും സ്വീകരണത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+