സ്റാന്‍ലി സത്യനേശന്‍ അന്തരിച്ചു
തിരുവനന്തപുരം: സിഎംപി കേന്ദ്ര കമ്മിറ്റി അംഗവും തിരുവനന്തപുരം മുന്‍ മേയറുമായിരുന്ന സ്റാന്‍ലി സത്യനേശന്‍ അന്തരിച്ചു.
കരള്‍ രോഗത്തെത്തുടര്‍ന്ന് ആഗസ്ത് അഞ്ച് ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളിജല്‍ വച്ചായിരുന്നു അന്ത്യം. 70 വയസായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ശവസംസ്കാരം ആഗസ്ത് ആറ് തിങ്കളാഴ്ച തിരുവനന്തപുരം എല്‍എംഎസ് സെമിത്തേരിയില്‍ നടക്കും.
സിപിഐയിലൂടെ രാഷ്ട്രീയജീവിതം തുടങ്ങിയ സത്യനേശന്‍ പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം സിപിഎമ്മില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ഫലമായി പുറത്തുപോവേണ്ടി വന്ന എം. പി. പത്മനാഭനൊപ്പമാണ് സത്യനേശന്‍ സിഎംപിയില്‍ ചേര്‍ന്നത്.
സത്യനേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, മന്ത്രിമാരായ എം. വി. രാഘവന്‍, കെ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.












Click it and Unblock the Notifications