കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനം: മാണി തടസ്സം നില്‍ക്കുന്നു - തോമസ്

  • By Super
Google Oneindia Malayalam News

പത്തനംതിട്ട: താന്‍ കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയാകാനുള്ള സാദ്ധ്യതകള്‍ക്ക് കെ.എം. മാണി തടസ്സം നില്‍ക്കുകയാണെന്ന് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) നേതാവ് പി.സി. തോമസ് എം.പി. ആരോപിച്ചു.

സമാനസ്വഭാവമുള്ള പാര്‍ട്ടികളുമായി സഹകരിക്കാന്‍ ഐഎഫ്ഡിപി തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എന്നാല്‍ എന്‍ഡിഎ മന്ത്രിസഭയില്‍ ചേരണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല - ആഗസ്ത് നാല് ശനിയാഴ്ച പി.സി. തോമസ് വാര്‍ത്താലേഖകരോട് പറഞ്ഞു.

ഇതിനകം തന്നെ നാലു സംസ്ഥാനങ്ങളില്‍ തന്റെ പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടെന്ന് തോമസ് അവകാശപ്പെട്ടു. പാര്‍ട്ടി ഭരണഘടന ഉണ്ടാക്കാന്‍ നിയോഗിച്ച കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ആഗസ്ത് എട്ട് ബുധനാഴ്ച ദില്ലിയില്‍ ചേരുന്ന പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമതീരുമാനമെടുക്കും. മതേതരത്വത്തിലും ജനാധിപത്യത്തിലും ഊന്നിയായിരിക്കും പാര്‍ട്ടി ഭരണഘടനയെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൊഴിലാളികള്‍, കര്‍ഷകര്‍, ന്യൂനപക്ഷം, പിന്നോക്കവിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. വ്യവസായം, വിദ്യാഭ്യാസം, വാണിജ്യം എന്നിവയ്ക്കും അര്‍ഹമായ പരിഗണന നല്‍കും. പാര്‍ട്ടി ഭരണഘടന തയ്യാറായാലുടന്‍ അംഗീകാരത്തിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും തോമസ് വ്യക്തമാക്കി.

അധികനികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കേരളത്തിലെ പ്രശ്നങ്ങളുടെ ചുമതലയേറ്റെടുക്കാന്‍ ജില്ലാതലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X