വനിതാ കമ്മീഷന്‍ കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങും
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുമെന്ന് കമ്മീഷന്‍ അധ്യക്ഷ ജസ്റിസ് ഡി. ശ്രീദേവി.
കമ്മീഷന് മുമ്പാകെ വരുന്ന കേസുകളില്‍ പലതിലും കൗണ്‍സലിംഗിന്റെ ആവശ്യമുണ്ടെന്ന് തോന്നിയതിനെ തുടര്‍ന്നാണ് സെന്ററുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ആഗസ്ത് നാല് ശനിയാഴ്ച ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ശ്രീദേവി.
ദിശയറിയാത്ത പരക്കംപാച്ചിലാണ് ഇന്ന് കാണുന്നത്. ഇക്കാര്യത്തില്‍ സ്ത്രീകളും പിന്നിലല്ല. ബന്ധങ്ങളുടെ വിലയറിയാത്ത ഒരു തലമുറ വളര്‍ന്നുവരുന്നു. ഇതില്‍ അമ്മമാരും ഉത്തരവാദികളാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേസുകളുടെ ബാഹുല്യം കമ്മീഷനെ തളര്‍ത്തുന്നുണ്ടെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications