മാനസികാരോഗ്യകേന്ദ്രത്തില്‍ തീപിടിത്തം: 25 മരണം
രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരത്തെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ തീപിടിച്ചതിനെത്തുടര്‍ന്ന് 10 സ്ത്രീകളകടക്കം 25 പേര്‍ വെന്തു മരിച്ചു. ആഗസ്ത് ആറ് തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് ദുരന്തം ഉണ്ടായത്.
40 രോഗികളാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല. ചങ്ങലകൊണ്ട് അന്യോന്യം ബന്ധിച്ചിരുന്നതിനാല്‍ ഇവരെല്ലാം മരിച്ചിട്ടുണ്ടാകുമെന്ന് ഭയക്കുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഏര്‍വാഡി ദര്‍ഗയ്ക്കടുത്താണ് മാനസികാരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ മറ്റൊരു തീപിടിത്തം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.


Click it and Unblock the Notifications