ബസ് സമരം: മുംബൈയില്‍ ജനങ്ങള്‍ വലഞ്ഞു
മുംബൈ: ബൃഹന്‍മുംബൈ ഇലക്ട്രിക് ആന്റ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്) ബസ് തൊഴിലാളികള്‍ ആഗസ്ത് ആറ് തിങ്കളാഴ്ച നടത്തിയ സമരം ജനജീവിതത്തെ ഭാഗികമായി ബാധിച്ചു.
രാവിലെത്തന്നെ ഓഫീസിലേക്ക് തിരിച്ചവരും കുട്ടികളുമായി ലക്ഷക്കണക്കിനു പേര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യാനാകാതെ കുടുങ്ങിയിരിക്കുകയാണ്. നഗരത്തിലെ ഓഫീസുകളിലും സ്കൂളുകളിലും ഹാജര്‍ നില വളരെ കുറവാണ്.
എന്നാല്‍ നഗരത്തില്‍ ബസ് സമരമില്ലെന്നാണ് ബെസ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചത്. ചില ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ ബസ് തൊഴിലാളികള്‍ പോയതാണ് യാത്രാപ്രശ്നം ഉണ്ടാക്കിയതെന്ന് അധികൃതര്‍ വിശദീകരിച്ചു.












Click it and Unblock the Notifications