രാജ്യത്ത് 38.6 ലക്ഷം എയ്ഡ്സ് രോഗികള്‍
ദില്ലി: രാജ്യത്ത് 38.6 ലക്ഷം പേര് എയ്ഡ്സ് ബാധിതരാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി എ.രാജ പാര്‍ലമെന്റിനെ അറിയിച്ചു.
വേദ് പ്രകാശ ഗോയാലിന്റെയും വിനോദ് ഭട്ടാചാര്യയുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മൂന്ന് വിഭാഗങ്ങളായി എച്ച്ഐവിയുടെ സാന്നിധ്യത്തെ തരം തിരിച്ചിട്ടുണ്ട്. ആദ്യഗ്രൂപ്പില്‍ ഗര്‍ഭിണികളായ സ്ത്രീകളില്‍ ഒരു ശതമാനത്തിനു മേല്‍ എച്ച്ഐവി വൈറസ് ബാധ കണ്ടുവരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, നാഗാലാന്റ്, മണിപ്പൂര്‍, ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നിവിടങ്ങളിലാണ് ഇത്.
രണ്ടാമത്തെ വിഭാഗത്തില്‍ മൊത്തം രോഗികളില്‍ അഞ്ച് ശതമാനവും എച്ച്ഐവി കാണപ്പെടുന്നു. ഗുജറാത്ത്, പോണ്ടിച്ചേരി, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്.
മൂന്നാമത്തെ വിഭാഗത്തില്‍ എയ്ഡ്സി രോഗികള്‍ രോഗികളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ്. ഗര്‍ഭിണികളായ അമ്മമാരില്‍ എച്ച്ഐവി രോഗികള്‍ ഒരു ശതമാനത്തില്‍ താഴെയും. മറ്റ് സംസ്ഥാനങ്ങളിലാണ് ഇത് കണ്ടുവരുന്നത്.
ദേശീയ എയ്ഡ്സ് നിയന്ത്രണ പദ്ധതിയനുസരിച്ച് എയ്ഡ്സ് രോഗികളുടെ ചികിത്സയ്ക്കായി ഫണ്ട് അനുവദിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ആസ്തമയ്ക്ക് ആസ്മോണ് എന്ന പേരില്‍ ഒരു മരുന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍ ബയോളജി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 200 മില്ലി ലിറ്ററിന് 70 രൂപയാണ് മരുന്നിന്റെ വില.