കശ്മീരില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരു ഗ്രാമത്തലവനും ഒരു തീവ്രവാദിയുമടക്കം മൂന്ന് പേര്‍ ആഗസ്ത് അഞ്ച് ഞായറാഴ്ചയ്ക്ക്് ശേഷം കൊല്ലപ്പെട്ടു.
ബദ്ഗം ജില്ലയിലെ ബീര്‍വാഹ് ഗ്രാമത്തില്‍ ഒരു കൂട്ടം ആയുധധാരികളാണ് ഗ്രാമത്തലവനായ അബ്ദുള്‍ ഗാനിയെ വെടിവെച്ചുകൊന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
സക്കൂറയില്‍ ഒരു ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈനികര്‍ വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു.
മറ്റൊരു സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി പ്രവര്‍ത്തകനായ താരിക്ക് അഹമ്മദിനെ പൊലീസ് പാര്‍ട്ടി ഓഫീസില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അനന്തനാഗില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ടു.












Click it and Unblock the Notifications