Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ പമ്പുകള്‍ ആഗസ്ത് 20 മുതല്‍ അടച്ചിടും

ദില്ലി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ ആഗസ്ത് 20 മുതല്‍ അടച്ചിടും. ഡീലര്‍മാര്‍ക്കുള്ള കമ്മിഷനില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷനാണ് സമരം നടത്തുന്നത്.

ശതമാന സംവിധാനമനുസരിച്ച് കമ്മിഷന്‍ നല്‍കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. ലോകശരാശരിയായ ആറ്-ഏഴ് ശതമാനം നല്‍കാന്‍ പറ്റുന്നില്ലെങ്കില്‍ അഞ്ച് ശതമാനമെങ്കിലും കമ്മിഷനായി നല്‍കണമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് അശോക് ബദ്വാര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കമ്മിഷന്‍ ഒന്നേകാല്‍ ശതമാനത്തോളമേ വരൂ.

പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരം അളക്കുന്നതിന് അതിനുള്ള ഉപകരണങ്ങള്‍ പമ്പുകളില്‍ സ്ഥാപിക്കണമെന്നും അശോക് ബദ്വാര്‍ ആവശ്യപ്പെട്ടു.

ഓള്‍ ഇന്ത്യാ എല്‍പിജി വിതരണ ഫെഡറേഷനും സമരത്തില്‍ ചേര്‍ന്നേക്കുമെന്ന് ഫെഡറേഷഷന്‍ സെക്രട്ടറി പി.എന്‍.സേത്ത് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+