ചരിത്രം മാറ്റിയെഴുതരുത്: യെച്ചൂരി
ദില്ലി: ചരിത്രം മാറ്റിയെഴുതി ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആരോപിച്ചു. ചരിത്രം മാറ്റിയെഴുതാനുള്ള ഈ ശ്രമങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡത നഷ്ടപ്പെടാനേ ഉപകരിക്കുകയള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിനെതിരെ ആഗസ്ത് ആറ് തിങ്കളാഴ്ച ദില്ലിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു ഫാസിസ്റ് സര്‍ക്കാരിന്റെയും നീക്കമാണ് ചരിത്രം മാറ്റിയെഴുതലെന്നും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതുതന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മതതീവ്രവാദം രാജ്യത്തെ തകര്‍ച്ചയിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്ന് യുഗോസ്ലാവിയെ ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എഡ്വേര്‍ഡോ ഫെലീറോ പറഞ്ഞു. ഇന്ത്യ ഇപ്പോഴത്തെപ്പോലെ എന്നും നിലനിലനില്‍ക്കണമെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ ഏക-സാംസ്കാരിക ദേശീയതയാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യനയമെന്ന് ആരോപിച്ചു.
രാജ്യത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ സ്വഭാവം ഉള്‍ക്കൊണ്ട് ദേശീയ പാഠ്യപദ്ധതി തയ്യാറാക്കാന്‍ ദേശീയ ഉപദേശക ബോര്‍ഡ് രൂപീകരിക്കാന്‍ അദ്ദേഹം സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരെ ആഹ്വാനം ചെയ്തു.












Click it and Unblock the Notifications