കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്ധതി വിഹിതം: ആന്റണി ദില്ലിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി മുഖ്യമന്ത്രി എ.കെ. ആന്റണി ദില്ലിയിലെത്തി.

ധനമന്ത്രി കെ. ശങ്കരനാരായണനും മുഖ്യമന്ത്രിക്കൊപ്പം ദില്ലിയിലെത്തിയിട്ടുണ്ട്. വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍, വിനോദസഞ്ചാര മന്ത്രി കെ.വി. തോമസ് എന്നിവര്‍ പിന്നീട് ദില്ലിയില്‍ എത്തിച്ചേരും. ആഗസ്ത് ഏഴ് ചൊവാഴ്ചയാണ് ആസൂത്രണ കമ്മീഷനുമായി സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി സംബന്ധിച്ച് ആന്റണി ചര്‍ച്ച നടത്തുക.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വി. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി എന്നിവരും വാര്‍ഷിക പദ്ധതി സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കും. ആഗസ്ത് ആറ് തിങ്കളാഴ്ച കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും. കേന്ദ്രമന്ത്രി ഒ. രാജഗോപാലിനും യോഗത്തിലേക്ക് ക്ഷണമുണ്ട്.

കാലവര്‍ഷക്കെടുതി മൂലമുണ്ടായിട്ടുള്ള ദുരിതങ്ങള്‍ക്ക് പരമാവധി ധനസഹായം നേടുന്നത് സംബന്ധിച്ചും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും ഇറക്കുമതി നയവും മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ആന്റണി പ്രധാനമന്ത്രി വാജ്പേയിയെ ധരിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X