കേരളത്തിന് 80 മെഗാവാട്ട് വൈദ്യുതി ലഭിക്കും
ദില്ലി: ഈസ്റേണ്‍ ഗ്രിഡില്‍ നിന്നും കേരളത്തിന് 80 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് എ,കെ.ആന്റണി അറിയിച്ചു.
സംസ്ഥാനത്തിനുള്ള പദ്ധതി വിഹിതത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ ദില്ലിയിലെത്തിയ ആന്റണി ആഗസ്ത് ആറ് തിങ്കളാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. ഓണത്തിന് രണ്ട് പ്രത്യേകതീവണ്ടികള്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജമന്ത്രി സുരേഷ് പ്രഭു, റെയില്‍വെ മന്ത്രി നിതീഷ്കുമാര്‍, കൃഷിമന്ത്രി അജിത്സിംഗ് എന്നിവരെ ആന്റണി സന്ദര്‍ശിച്ചു. ആതിരപ്പള്ളി വൈദ്യുത പദ്ധതിക്ക് അനുമതി കിട്ടുന്നതിനായി പരിസ്ഥിതി മന്ത്രാലയവുമായി വൈദ്യുതമന്ത്രാലയം കൂടിയാലോചിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആന്റണി അറിയിച്ചു.
സംസ്ഥാനത്തിന് ആക്സിലറേറ്റഡ് പവര്‍ ഡെവലപ്പ്മെന്റ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ മതിയായ ഫണ്ട് അനുവദിക്കണമെന്ന് സുരേഷ് പ്രഭുവിനോട് ആന്റണി ആവശ്യപ്പെട്ടു.
പ്രളയദുരിതാശ്വസമായി 100 കോടി ഉടനെ അനുവദിക്കണമെന്ന് കൃഷിമന്ത്രി അജിത്സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ആന്റണി ആവശ്യപ്പെട്ടു. 552 കോടിയാണ് കേരളം മൊത്തം ആവശ്യപ്പെടുന്നത്. പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസമെത്തിക്കാന്‍ 5000 ടണ്‍ അരി കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി പറഞ്ഞു.
സംസ്ഥാനത്ത് ഓണത്തിന് മുമ്പ് നാഫെഡിനെ കൊണ്ട് തേങ്ങ സംഭരണം നടത്തിക്കാനാവശ്യമായ ഫണ്ട് നല്കാന് ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് അജിത്സിംഗ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ നാളികേര ടെക്നോളജി മിഷന് അന്തിമാനുമതി നല്‍കാമെന്നും ഉറപ്പ് തന്നിട്ടുണ്ട്. കേരളത്തിലെ തെങ്ങ് കൃഷിക്കാരെ രക്ഷിക്കാന്‍ പാമോയിലിന്റെ ഇറക്കുമതി തീരുവ 65 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അങ്കമാലി-ശബരിമല, കോട്ടയം-എരുമേലി, കുറ്റിപ്പുറം-ഗുരുവായൂര്‍ റെയില്‍പ്പാതകളുടെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആന്റണി റെയില്‍വെ മന്ത്രി നിതീഷ്കുമാറിനോട് ആവശ്യപ്പെട്ടു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications