Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹുറിയത്ത് നേതാക്കളെ കേരളത്തില്‍ അനുവദിക്കരുത്

തിരുവനന്തപുരം: കശ്മീരിലെ ഹുറിയത്ത് നേതാക്കള്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ ബിജെപി മുന്നറിയിപ്പ് നല്‍കി.

ഇത്തരം ദേശവിരുദ്ധ സംഘടനകളെ സംസ്ഥാനത്ത് കടക്കാന്‍ അനുവദിക്കുന്നത് ആത്മഹത്യാപരമാണെന്ന് ആഗസ്ത് ആറ് തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മുകുന്ദന്‍ കുറ്റപ്പെടുത്തി.

കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യാവിരുദ്ധ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള സംഘടനയാണ് ഹുറിയത്ത് കോണ്‍ഫറന്‍സ്. ആ നിലയ്ക്ക് ഈ സംഘടനയുടെ ഉന്നതതല നേതാക്കള്‍ സംസ്ഥാനം സന്ദര്‍ശിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് മുകുന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+