ലീഗ് പ്രവര്‍ത്തകര്‍ ഫാസിസ്റുകളാവുന്നു: സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ മുസ്ലിം ഫാസിസ്റ് പ്രവണത വര്‍ധിച്ചുവരികയാണെന്ന് സിപിഎം.
അധികാരത്തിന്റെ മത്ത് പിടിച്ചിട്ടെന്ന വണ്ണം ഉടലെടുത്തിരിക്കുന്ന അപകടകരമായ ഈ പ്രവണത ഉടന്‍ തടയണമെന്ന് ആഗസ്ത് ആറ് തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുസ്ലിം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
നാദാപുരം, ചെറുവത്തൂര്‍ സംഭവങ്ങളില്‍ ഇത് പ്രത്യക്ഷമായി കണ്ടതാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിട്ടുള്ള സിപിഎം അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ മതതീവ്രവാദത്തിന്റെ രാഷ്ട്രീയം പുറത്തെടുക്കുന്ന നടപടിക്കെതിരെ സിപിഎം മുന്നറിയിപ്പ് നല്‍കി.
സമുദായത്തിന്റെ നവോത്ഥാനത്തിനായി നിലകൊള്ളുന്ന ഒരു സംഘടനയാണ് കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമെന്നും സിപിഎം വ്യക്തമാക്കി.












Click it and Unblock the Notifications