തലകീഴായ് വീണ് ആന ചരിഞ്ഞു
തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് ചുള്ളാളത്ത് മണ്ണിടിഞ്ഞ് തലകീഴായ് വീണ ആന ചരിഞ്ഞു.
വര്‍ക്കല സ്വദേശി തമ്പി എന്നയാളുടെ സൂര്യനാരായണന്‍ എന്ന കൊമ്പനാണ് ആഗസ്ത് ആറ് തിങ്കളാഴ്ച രാവിലെ ചരിഞ്ഞത്. ഉയര്‍ന്ന ഒരു പ്രദേശത്ത് തെങ്ങിനോട് ചേര്‍ന്നായിരുന്നു സൂര്യനാരായണനെ തളച്ചിരുന്നത്. മുന്‍കാലിലും പിന്‍കാലിലും ചങ്ങലയിട്ട ിരുന്നു.
രാത്രി മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അടിതെറ്റിയ ആന താഴേക്ക് വീണിരിക്കാമെന്നാണ് അനുമാനിക്കുന്നത്. പാപ്പാന്മാര്‍ രാവിലെ ആറ് മണിക്ക് ഉണര്‍ന്നു നോക്കുമ്പോള്‍ ആന തലകീഴായി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. തലകീഴായി വീണതിനെ തുടര്‍ന്ന് തലയിലേക്ക് രക്തസ്രാവമുണ്ടായി മരിച്ചിരിക്കാം എന്നാണ് കരുതുന്നത്. എന്നാല്‍ ചങ്ങല കഴുത്തില്‍ കുരുങ്ങി മരണം സംഭവിച്ചിരിക്കാനും വഴിയുണ്ടെന്ന് കേസെടുത്ത വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
തലേദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട പാപ്പാന്മാര്‍ മണ്ണിടിഞ്ഞ് പോകാന്‍ സാധ്യതയുള്ള ഉയര്‍ന്ന പ്രദേശത്ത് ആനയെ തളച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാടിനടുത്ത് തടിപിടിക്കാനായിരുന്നു സൂര്യനാരായണനെ കൊണ്ടുവന്നത്.












Click it and Unblock the Notifications