ലക്ഷ്വറി ബസുകള്‍ വാടകയ്ക്കെടുക്കും: മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലക്ഷ്വറി ബസുകള്‍ വാടകയ്ക്കെടുത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേശ്കുമാര്‍.
കിലോമീറ്റര്‍ നിരക്കില്‍ നിശ്ചിത ദൂരത്തിന് വാടക നല്‍കിയായിരിക്കും സെമി സ്ലീപ്പര്‍ വീഡിയോ കോച്ച് ബസുകളെടുത്ത് സര്‍വീസ് നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. ആഗസ്ത് ആറ് തിങ്കളാഴ്ച ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയനിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഈ ബസുകളിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും ബസുടമ നല്‍കും. കെഎസ്ആര്‍ടിസിയെ ലാഭകരമാക്കുന്നതിനായാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കില്ല. കോര്‍പ്പറേഷനില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം അടുത്തുതന്നെ നടപ്പാക്കും. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു തൊഴിലാളിയെ പോലും പിരിച്ചുവിടില്ലെന്ന് ഗണേശ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications