Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി എന്നോടൊന്നും ആലോചിച്ചിട്ടില്ല: കരുണാകരന്‍

തിരുവനന്തപുരം: അധികാരമേറ്റതിന് ശേഷം ആന്റണി തന്നോടൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെ. കരുണാകരന്‍.

നയപരമായ കാര്യങ്ങളിെലെല്ലാം ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് കരുണാകരന്‍ പറഞ്ഞു. ആഗസ്ത് ആറ് തിങ്കളാഴ്ച ദില്ലിക്ക് പുറപ്പെടും മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതിനിരക്ക് വര്‍ധന, വിറ്റുവരവ് നികുതി തുടങ്ങിയ നയപരമായ കാര്യങ്ങളൊന്നും ചര്‍ച്ചകള്‍ കൂടാതെയാണ് നടപ്പാക്കിയത്. യുഡിഎഫിന്റെ ജനാധിപത്യസ്വഭാവം മറന്നുകൊണ്ടുള്ള പ്രവൃത്തിയാണിത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സമവായത്തിലെത്തിയ ശേഷം മാത്രമേ സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നുള്ളുവെന്ന് കരുണാകരന്‍ ചൂണ്ടിക്കാട്ടി.

മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നതിന്റെ പേരില്‍ ആന്റണി രാജിവയ്ക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. ഈ വിവാദം സംബന്ധിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും കരുണാകരന്‍ ഒഴിഞ്ഞുമാറി.

കെപിസിസി പുനസംഘടനയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഗ്രൂപ്പുകള്‍ തമ്മിലും ഇക്കാര്യത്തില്‍ ധാരണയൊന്നുമില്ലെന്നും കരുണാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുത്തെങ്കിലും ചര്‍ച്ചകള്‍ നടന്നിരുന്നില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+