ആരോഗ്യ സര്‍വെ പ്രഹസനമാകുമെന്ന്
കൊച്ചി: പെരിയാര്‍ മേഖലയിലെ മലിനീകരണത്തെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്താനിരിക്കുന്ന ആരോഗ്യ സര്‍വെ പ്രഹസനമാകുമെന്ന് തദ്ദേശവാസികള്‍ സംശയിക്കുന്നു. പെരിയാര്‍ മലിനീകരണ നിയന്ത്രണ കൗണ്‍സിലാണ് ഈ സംശയം പ്രകടിപ്പിച്ചത്.
തൃപ്പൂണിത്തറക്ക് സമീപമുള്ള കരിമുകളിലെ ഫിലിപ്സ് കാര്‍ബണ്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുവിടുന്ന മാലിന്യങ്ങള്‍ തദ്ദേശവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടോ എന്നറിയുകയാണ് സര്‍വെയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ റീജിണല്‍ കാന്‍സര്‍ സെന്ററുമായി (ആര്‍സിസി) ചേര്‍ന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് സര്‍വെ നടത്താനുദ്ദേശിച്ചിരിക്കുന്നത്.
ഫാക്ടറിയില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ കാന്‍സറിനും മറ്റ് മാരകരോഗങ്ങള്‍ക്കും വഴിവക്കുന്നുണ്ടെന്ന് ആരോപിച്ച് ഇതിനു മുമ്പ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ഒരാഴ്ച സ്തംഭിപ്പിച്ചിരുന്നു. മലിനീകരണ നിയന്ത്രണനിയമങ്ങള്‍ ഫാക്ടറി പാലിക്കുന്നില്ലെന്ന് കൗണ്‍സില്‍ ആരോപിക്കുന്നു.
ലഖ്നോ ഇന്‍ഡസ്ട്രിയല്‍ ടോക്സിക്കോളജിക്കല്‍ റിസര്‍ച്ച് സെന്റര്‍, അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ബാംഗ്ലൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവിദഗ്ധര്‍ അടങ്ങുന്ന സംഘാമാണ് ഇതിനെക്കുറിച്ച് പഠനം നടത്തേണ്ടെതെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications