കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറശാല-കാസര്‍ഗോഡ് ഹൈസ്പീഡ് വേ വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ തെക്കേയറ്റമായ പാറശാലയില്‍ നിന്നും കാസര്‍ഗോഡ് വരെ ഒരു ഹൈസ്പീഡ് മോട്ടോര്‍ വേ പണിയുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

പാത വരുന്നതോടെ ഭൂമിയും പാര്‍പ്പിടവും മറ്റും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് പദ്ധതി തയാറാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വിദഗ്ധരെ ക്ഷണിക്കും. മോട്ടോര്‍ വേയുടെ നിര്‍മാണച്ചെലവ് ടോള്‍ പിരിവിലൂടെ നേടിയ ശേഷം പാത സര്‍ക്കാരിന് കൈമാറുന്ന ബിഒടി ( ബില്‍ഡ് , ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍) പദ്ധതിയിയാണ് ഇതിനായി ആലോചിക്കുന്നത്.

കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നിവടങ്ങളിലെ ദേശീയപാതയുടെ സമാന്തര റോഡുകളും ബിഒടി പദ്ധതിയിലൂടെ നിര്‍മ്മിക്കാനാണ് പരിപാടി. പുതിയ റോഡുകളുടെ നിര്‍മാണത്തിനും നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്കുമായി ഒരു റോഡ് ഫണ്ട് ഉണ്ടാക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഫണ്ടിലേക്ക് വിദേശനിക്ഷേപം ഉള്‍പ്പടെ സ്വീകരിച്ച ശേഷം ബിഒടി അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നിക്ഷേപ തുക തിരികെ നല്‍കാനാണ് പദ്ധതി.

ലോകബാങ്ക്, ഹഡ്കോ, നബാര്‍ഡ്, ഏഷ്യന്‍ വികസന ബാങ്ക് എന്നീ സ്ഥാപനങ്ങളില്‍ നിന്നും റോഡുകളുടെ നിര്‍മാണത്തിന് പണം നേടാനും ശ്രമം നടക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X