Get Updates
Get notified of breaking news, exclusive insights, and must-see stories!

പകുതിയിലധികം അധ്യാപകര്‍ക്കും കമ്പ്യൂട്ട ര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ പകുതിയിലധികം അധ്യാപകര്‍ക്കും കമ്പ്യൂട്ടര്‍ സൗകര്യം ഉണ്ടെന്ന് സര്‍വകലാശാല നടത്തിയ സര്‍വെയില്‍ കണ്ടെത്തി.

സര്‍വകലാശാലയിലെ 53 ശതമാനം അധ്യാപകര്‍ക്കാണ് സ്വന്തമായോ ഓഫീസിലോ കമ്പ്യൂട്ടര്‍ ഉള്ളത്. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ അധ്യാപകര്‍ക്ക് വിവരസാങ്കേതിക സാക്ഷരത കൈവരിക്കാനുള്ള പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ മുന്നോടിയായാണ് സര്‍വെ നടത്തിയത്.

53 ശതമാനം അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ സൗകര്യമുണ്ടെങ്കിലും 30 ശതമാനം പേര്‍ക്കേ സ്വന്തമായി കമ്പ്യൂട്ടര്‍ ഉള്ളു. ഇതില്‍ 17 ശതമാനം പേര്‍ക്കാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളത്. കഫേകളില്‍ നിന്നും മറ്റും ബ്രൗസ് ചെയ്യുന്നവരുടെ ശതമാനം 26 ആണ്. 34 ശതമാനത്തോളം അധ്യാപകര്‍ ഇ-മെയില്‍ ഒരു വിനിമയമാര്‍ഗമായി സ്വീകരിച്ചവരാണ്. രണ്ട് ശതമാനം അധ്യാപകര്‍ക്ക് സ്വന്തമായി വെബ്സൈറ്റുണ്ട്.

നോട്ടുകള്‍ തയാറാക്കുന്നതിനും മറ്റുമായി സിഡി റഫറന്‍സ് ആയി ഉപയോഗിക്കുന്ന 30 ശതമാനം അധ്യാപകരുണ്ട്. ചോദ്യപേപ്പര്‍ തയാറാക്കാനായി 28 ശതമാനം അധ്യാപകര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു. വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്ന അധ്യാപകര്‍ 17 ശതമാനമാണ്.

കമ്പ്യൂട്ട ര്‍ ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഫിസിക്സ് അധ്യാപകരാണ്. രണ്ടാം സ്ഥാനത്ത് സുവോളജി അധ്യാപകരും മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷ് അധ്യാപകരുമാണ്. മലയാളം, ചരിത്രം, ഗണിതം അധ്യാപകര്‍ കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ പിന്നിലാണത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+