Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്-മുംബൈ തീവണ്ടി: മന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കോഴിക്കോട് നിന്നും കൊങ്കണ്‍ വഴി മുംബൈയിലേക്ക് ഒരു ട്രെയിന്‍ തുടങ്ങുന്നതിനെ കുറിച്ച് റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ ആഗസ്ത് അഞ്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരം തൈക്കാട് ഡിവിഷണല്‍ ഓഫീസില്‍ വച്ചായിരുന്നു സംഭാഷണം.

ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഗതാഗതം പുനസ്ഥാപിക്കുന്നത് വരെ മലബാര്‍ മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനം വരുന്ന രീതിയില്‍ സര്‍വീസുകള്‍ നടത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് ആരായാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

സംസ്ഥാനത്തെ യാത്രക്കാരുടെ സൗകര്യങ്ങള്‍ കൂട്ടുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കാനും റെയില്‍ യാത്രയുടെ സുരക്ഷയെ കുറിച്ച് ജനങ്ങളിലുള്ള ഭീതി മാറ്റാനും വേണ്ടത് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കേരളത്തിലെ വിവിധ റെയില്‍വെ വികസന പദ്ധതികളും സര്‍വേകളും യോഗം വിലയിരുത്തി. ദക്ഷിണ റെയില്‍വെ അഡീഷണല്‍ ജനറല്‍ മാനേജര്‍ എസ്. ഗോപാലകൃഷ്ണന്‍, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ എസ്. മര്‍ക്കസ്, പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അമര്‍നാഥ്, ചീഫ് എഞ്ചിനീയര്‍ എം. സതീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+