സര്‍വകലാശാല നിയമം ഭേഗതി ചെയ്യരുത്: വിഎസ്
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
സര്‍വകലാശാലകളുടെ അധികാരങ്ങള്‍ കവരാനുള്ള നീക്കമാണ് നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സെന്ന് ആഗസ്ത് അഞ്ച് ഞായറാഴ്ച വിഎസ് ആരോപിച്ചു. ഏകീകൃത സര്‍വകലാശാലാ നിയമം കൊണ്ടുവരാനുള്ള നീക്കത്തെയും എല്‍ഡിഎഫ് എതിര്‍ക്കുമെന്ന് വിഎസ് വ്യക്തമാക്കി.
കഴിഞ്ഞ ജനവരിയില്‍ നിലവില്‍ വന്ന കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കത്തക്കല്ലതെന്ന് വിഎസ് ചൂണ്ടിക്കാട്ടി. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അധികാരം കവരാനുള്ള നീക്കം സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications