Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കന്‍ ഭരണഘടന: രഹസ്യവോട്ട് നടത്തരുത്

കൊളംബോ: ശ്രീലങ്കയ്ക്ക് പുതിയ ഭരണഘടന ആവശ്യമാണോയെന്നതിനെ കുറിച്ച് രഹസ്യവോട്ടെടുപ്പ് നടത്തുമെന്ന പ്രസിഡന്റ് ചന്ദ്രികാ കുമാരകതുംഗെയുടെ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് തമിഴ് യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് (ടുള്‍ഫ്) ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് കൂടുന്നത് സപ്തംബര്‍ ഏഴ് വരെ നീട്ടിവെക്കാനും ആഗസ്ത് 21ന് രഹസ്യവോട്ടെടുപ്പ് നടത്താനുമാണ് ചന്ദ്രികയുടെ തീരുമാനം. ജൂലായ് 10ന് ചന്ദ്രിക ഇതുസംബന്ധിച്ച് നടത്തിയ പ്രഖ്യാപനം റദ്ദാക്കണമെന്നാണ് ടുള്‍ഫ് ആവശ്യപ്പെട്ടത്. എല്‍ടിടിയുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴുള്ളതു പോലെ തുടരണമെന്നും ടുള്‍ഫ് ആവശ്യപ്പെട്ടു.

രഹസ്യവോട്ട് നടപ്പാക്കുകയാണെങ്കില്‍ പുതിയ ഭരണഘടനയുടെ ഉള്ളടക്കത്തെയും അതിന്റെ രൂപീകരണത്തിന് സ്വീകരിച്ചിരിക്കുന്ന രീതിയെയും കുറിച്ച ്നിലനില്‍ക്കുന്ന അനിശ്ചിതത്വം പ്രതികൂല വോട്ടിന് ഇടയാക്കുമെന്ന് ടുള്‍ഫ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരും എല്‍ടിടിയും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്ക് നോര്‍വെ മുന്‍കൈയെടുക്കുന്നത് തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്‍ടിടിയും മറ്റ് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാവണം പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+