തീപിടുത്തം: മരണസംഖ്യ 26 ആയി
ഏര്‍വാഡി: രാമനാഥപുരത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ തീപിടുത്തത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നാലു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രിവക്താക്കള്‍ അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. 46 പേരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. 16 പേര്‍ കാര്യമായ പരിക്കൊന്നും ഇല്ലാതെ രക്ഷപ്പെട്ടു.
അതേസമയം തസംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റു ചെയ്തു. മൊയ്തീന്‍, സഹോദരന്‍ റസാഖ്, മുംതാസ്, മറ്റു രണ്ടുപേര്‍ എന്നിവരെയാണ് അറസ്റു ചെയ്തത്. ഇവരാണ് മാനസികാരോഗ്യകേന്ദ്രം നടത്തിയിരുന്നത്.
മാനസികരോഗികളെ ചങ്ങലകളില്‍ ബന്ധിച്ചത് തികച്ചും മനുഷ്യാവകാശലംഘനമാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാലുകള്‍ കട്ടിലുകളുമായി ബന്ധിച്ചതാണ് മരണസംഖ്യ ഇത്രയും കൂടാന്‍ ഇടയായതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications