ദില്ലിയിലെ ഗതാഗതം: സുപ്രിം കോടതിയെ സമീപിക്കും
ദില്ലി: ദില്ലിയില്‍ പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന വണ്ടികളും ഡീസല്‍ ഉപയോഗിച്ച് ഓടുന്ന വണ്ടികളും ഒരു പോലെ ഏര്‍പ്പെടുത്താന്‍ സുപ്രിം കോടതിയുടെ അനുമതി തേടുമെന്ന് പെട്രോളിയം മന്ത്രി രാംനായിക് ലോക്സഭയെ അറിയിച്ചു.
ലോകത്തെ ഒരു വന്‍ നഗരത്തിലും പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന വണ്ടികള്‍ മാത്രം ഏര്‍പ്പെടുത്തിയ ഗതാഗത സംവിധാനമില്ലെന്ന് രാംനായിക് ചൂണ്ടിക്കാട്ടി. ലോക് സഭയില്‍ ശൂന്യവേളയില്‍ സ്വമേധയാ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. ദില്ലിയിലെ ഗതാഗത പ്രശ്നത്തെകുറിച്ച് ബിജെപി അംഗം മദന്‍ലാല്‍ ഖുരാന നടത്തിയ പരാമര്‍ശത്തോട് മന്ത്രി യോജിച്ചു.
ദില്ലിയില്‍ ഗ്യാസ് ഉപയോഗിച്ച് ഓടുന്ന വണ്ടികള്‍ മാത്രം ഏര്‍പ്പെടുത്തണമെന്ന ഭുരെ ലാല്‍ കമ്മിറ്റിയുടെ നിര്‍ദേശത്തെ ഖുരാന വിമര്‍ശിച്ചു. ഇത്തരമൊരു സംവിധനം വിഷമമേറിയതാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദില്ലിയിലെ മലിനീകരണം കുറയ്ക്കാനാവശ്യമായ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രിം കോടതിയാണ് ഭുരെ ലാല്‍ കമ്മിറ്റിയെ നിയോഗിച്ചത്.












Click it and Unblock the Notifications