ഇന്‍സാറ്റ്-മൂന്ന് സി വിക്ഷേപണം വൈകും
ബാംഗ്ലൂര്‍: ഇന്‍സാറ്റ്-മൂന്ന് സി ഉപഗ്രഹത്തിന്റെ വിക്ഷേപണം നവംബര്‍ വരെ വൈകിയേക്കും.
ഏരിയന്‍ റോക്കറ്റിന്റെ അഞ്ചാം തലമുറയില്‍ പെടുന്ന റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അസാനഘട്ടത്തില്‍ വന്ന പരാജയം കാരണം ഉപഗ്രഹവിക്ഷേപണത്തിന് കാലതാമസമുണ്ടാവുകയായിരുന്നു.
ഏരിയന്‍ റോക്കറ്റിന്റെ അഞ്ചാം തലമുറയില്‍ പെടുന്ന റോക്കറ്റ് ഉപയോഗിച്ചു തന്നെയാണ് വിക്ഷേപണം നടത്തുന്നതെങ്കില്‍ വിക്ഷേപണം വൈകുമെന്നാണ് സൂചന.
റോക്കറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതി ഏരിയന്‍സ്പേസിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.












Click it and Unblock the Notifications