ദോദ കൂട്ടക്കൊലയ്ക്കു പിന്നിലെ തീവ്രവാദിയെ കൊന്നു
ദില്ലി: കശ്മീരിലെ ദോദോ ജില്ലയിലെ 13 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലഷ്കര്‍-ഇ-തോയ്ബ നേതാവിനെ ജമ്മു പൊലീസ് കൊന്നു. ജമ്മു-ഹിമാചല്‍ അതിര്‍ത്തിയില്‍ നടന്ന പോരാട്ടത്തിലാണ് തീവ്രവാദി അബു ഗുലാം കൊല്ലപ്പട്ടെത്.
പോരാട്ടത്തിനു ശേഷം ഒട്ടേറെ ആയുധങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് ഡിജിപി എ.കെ. സൂരി അറിയിച്ചു.
അതിനിടെ കൂട്ടക്കൊല നടന്ന സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമി കേന്ദ്രസര്‍ക്കാരിന് ആഗസ്ത് ഏഴ് ചൊവാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിക്കാണ് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കുക. മേഖലയിലെ ജനങ്ങളുടെ സുരക്ഷാസംവിധാനം ശക്തമാക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനം തടയുന്നതിനും അദ്ദേഹം ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടുവക്കുമെന്ന് കരുതുന്നു.
തിങ്കളാഴ്ച ദോദയിലെത്തിയ സ്വാമി കൂട്ടക്കൊലയ്ക്കിരയായവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ സുരക്ഷാസംവിധാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. ജില്ലയിലെ കിഷ്ട്വാര്‍, ഭാദേര്‍വ നഗരങ്ങളില്‍ ഇപ്പോഴും കര്‍ഫ്യൂ തുടരുകയാണ്.
അതിനിടെ തീവ്രവാദികളുടെ മറപിടിച്ച് പാകിസ്ഥാന് കശ്മീരില്‍ നിഴല്‍ യുദ്ധം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി ആരോപിച്ചു. തീവ്രവാദത്തെ തകര്‍ക്കാനുളള എല്ലാ ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications