Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രൊ പാളങ്ങളിലെ ആത്മഹത്യ തടയാന്‍ ശ്രമം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഭൂഗര്‍ഭ റെയില്‍വെ സ്റേഷനുകളിലെ പാളങ്ങളില്‍ ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നത് തടയാന്‍ റെയില്‍വെ അധികാരികള്‍ പൊലീസിന്റെയും മനശാസ്ത്രജ്ഞരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടി.

കൊല്‍കത്തയിലെ ഭൂഗര്‍ഭ തീവണ്ടിപാതയുടെ പേരാണ് മെട്രൊ റയില്‍.

ഭൂഗര്‍ഭ പാളങ്ങളില്‍ ചാടി മരിക്കുന്നവരെ തടയാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന്റെ കാരണം കണ്ടെത്താന്‍ മനശാസ്ത്രജ്ഞരുടെ സഹായവും തേടിയിട്ടുണ്ട് - കൊല്‍ക്കത്ത റെയില്‍വെ സ്റേഷന്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ ജയന്ത് മിത്ര പറയുന്നു.

റെയില്‍വെ പൊലീസിനോടും സെക്യൂരിറ്റി ഗാര്‍ഡുകളോടും ആത്മഹത്യക്കെതിരെ ജാഗരൂകരായി നില്‍ക്കാന്‍ റെയില്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി കൊല്‍ക്കത്ത പൊലീസിന്റെ സഹായവും തേടിയിരിക്കുന്നു. കൂടാതെ യാത്രക്കാരുടെ ചലനങ്ങളും നീക്കങ്ങളും നിരീക്ഷിക്കാനായി റെയില്‍വെ സ്റേഷനുകളില്‍ കൂടുതല്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക കേസുകളിലും ട്രാക്കിലേക്ക് ചാടാന്‍ ശ്രമിക്കുന്നയാളെ നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കാറില്ലെന്നും മിത്ര സമ്മതിക്കുന്നു.

കൗണ്‍സലിംഗ് നല്‍കാനായി നഗരത്തിലെ രണ്ട് കൗണ്‍സലിംഗ് സെന്ററുകളുമായും റെയില്‍വെ കരാറുണ്ടാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ ബോധിപ്പിക്കാനുള്ള പ്രത്യേകസംവിധാനം എല്ലാ സ്റേഷനുകളിലും ഒരുക്കാനും റെയില്‍വെ ആലോചിക്കുന്നു.

ആധുനിക ജീവിതത്തിന്റെ മുദ്രയായ ഭൂഗര്‍ഭ പാളങ്ങളില്‍ ആത്മഹത്യ നടത്തുന്നത് വിരോധാഭാസമാണ്. - പാളങ്ങളിലെ ആത്മഹത്യക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സന്തൂര്‍ വിദ്വാനായ തരുണ്‍ ഭട്ടാചാര്യ പറയുന്നു.

1988 മുതല്‍ ആകെ 57 പേര്‍ കൊല്‍ക്കത്ത മെട്രോ സ്റേഷനുകളില്‍ വച്ച് ട്രാക്കില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ 25 പുരുഷന്മാരുള്‍പ്പെടെ 27 പേര്‍ മരിക്കുകയും ചെയ്തു. അഞ്ചു പേര്‍ ആത്മഹത്യ ചെയ്ത വടക്കന്‍ കൊല്‍ക്കത്തയിലെ ബെല്‍ഗാച്ചിയ സ്റേഷനിലാണ് കൂടുതല്‍ ആത്മഹത്യ നടന്നിട്ടിള്ളത്. തെക്കന്‍ കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ നാലു പേര്‍ ആത്മഹത്യ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+