ഫോണ്‍: സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കും
ദില്ലി: ടെലിഫോണ്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന്‍. സര്‍ക്കാരിന് താങ്ങാനാവാത്ത ബാധ്യത ഇത് വരുത്തിവക്കുമെന്നതുകൊണ്ടാണ് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതെ മന്ത്രി പറഞ്ഞു.
ആഗസ്ത് ഏഴ് ചൊവാഴ്ച രാജ്യസഭയില്‍ ചോദ്യത്തോരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. 2010ഓടു കൂടി 17.5 കോടി ടെലിഫോണ്‍ കണക്ഷനുകള്‍ നല്‍കി രാജ്യത്തെ ടെലിസാന്ദ്രത വര്‍ദ്ധിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ 7,800 കോടി ഡോളര്‍ കണ്ടെത്തേണ്ടതുണ്ട്. 2005വരെ മാത്രം 3,800 കോടി ഡോളറിന്റെ ചെലവ് മേഖലയില്‍ പ്രതീക്ഷിക്കുന്നു - മന്ത്രി പറഞ്ഞു.
പലയിടങ്ങളിലെയും മള്‍ട്ടി ആക്സസ് റേഡിയോ റിലേ സംവിധാനം മാറ്റി പകരം വയര്‍ലസ് ഇന്‍ ലോക്കല്‍ ലൂപ്പ് സമ്പ്രദായം നടപ്പാക്കി വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. തുടക്കത്തില്‍ പ്രധാന സ്റേഷനില്‍ നിന്നും 25 കിലോമീറ്റം ദൂരം വരെ ആറ് ലക്ഷം കണകഷനുകളാണ് ഈ സമ്പ്രദായം വഴി നല്‍കുക.
രാജ്യത്ത് ഇപ്പോള്‍ 3.29 കോടി ടെലിഫോണ്‍ കണക്ഷനുകളും 45 ലക്ഷം സെല്ലുലാര്‍ ഫോണ്‍ കണക്ഷനുകളും ഉണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications