ആന്റണി രാജിവയ്ക്കണം: സിപിഎം
തിരുവനന്തപുരം: മന്ത്രിസഭാരേഖ ചോര്‍ന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി എ.കെ.ആന്റണി രാജിവയ്ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ഭരണഘടനാപരമായി ഇത്തരം രഹസ്യസ്വഭാവമുള്ള രേഖകളുടെ സൂക്ഷിപ്പിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് ഈ പ്രശ്നത്തില്‍ കൈകഴുകാന്‍ പറ്റില്ല.
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടും വഴി യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജിലന്‍സ് അന്വേഷണം കൊണ്ട് കാര്യമായ പ്രയോജനമുണ്ടാവില്ലെന്ന് സിപിഎം ആരോപിച്ചു.
പുതിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതു സംബന്ധച്ച രേഖയാണ് ചോര്‍ന്നത്.












Click it and Unblock the Notifications