കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാര്‍ക്ക് ഇക്കുറിയും ബോണസ് ലഭിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ഓണക്കാലത്തും ബോണസും ഉത്സവബത്തയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.

അടുത്ത മന്ത്രിസഭായോഗത്തില്‍ തന്നെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വേണ്ടി ധനകാര്യ വകുപ്പില്‍ നിന്നും ഇതിന്റെ ഫയല്‍ അയച്ചുകഴിഞ്ഞു. സാമ്പത്തിക വൈഷമ്യത്താല്‍ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തിന് ബോണസും ഉത്സവബത്തയും കൂടി നല്‍കുന്നത് താങ്ങാനാവില്ലെന്ന ഒരു അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ക്ഷാമബത്ത കുടിശിക പോലും നല്‍കാത്തതിനാല്‍ ബോണസ് നല്‍കാതെ വീണ്ടും ജീവനക്കാരുടെ വെറുപ്പ് സമ്പാദിക്കേണ്ട എന്ന അഭിപ്രായത്തിനായിരുന്നു യുഡിഎഫില്‍ ഭൂരിപക്ഷം.

കോണ്‍ഗ്രസ് അനുഭാവമുള്ള സര്‍വീസ് സംഘടനകളും ബോണസും ഉത്സവബത്തയും നല്‍കിയേ തീരുവെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ബോണസും ഉത്സവബത്തയും കൂടി 105 കോടി രൂപ വേണമെന്നാണ് കണക്ക്. ഇടതുമുന്നണി സര്‍ക്കാര്‍ 85 കോടി രൂപയാണ് ഇതിന് വേണ്ടി ചെലവഴിച്ചത്.

5, 000 രൂപയ്ക്ക് താഴെ മാസശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബോണസ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഗുണം 90 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ കിട്ടിയുള്ളു. ഓണക്കാലത്ത് 400 രൂപയാണ് ഉത്സവബത്തയായി കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്. ബോണസ് ആനുകൂല്യമില്ലാത്തവര്‍ക്ക് 1000 രൂപയായിരുന്നു ഉത്സവബത്തയായി നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X