കെ.എം.മാണിയെ മാറ്റിനിര്‍ത്തണം: സിപിഐ
തിരുവനന്തപുരം: മന്ത്രിസഭാരേഖ ചോര്‍ന്നതിനെ കുറിച്ച് റവന്യു-നിയമമന്ത്രി കെ.എം.മാണിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
കെ.എം.മാണി സ്വമേധയാ രാജിവെക്കുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. പ്രശ്നത്തില്‍ ഒരു മന്ത്രിക്കും ഉത്തരവാദിത്തമില്ല എന്ന മന്ത്രി എം.എം.ഹസ്സന്റെ പ്രസ്താവന മന്ത്രിമാര്‍ അന്വേഷണവുമായി സഹകരിക്കില്ല എന്നാണ് വ്യക്തമാക്കുന്നത്.
രേഖ പുറത്തായ സംഭവം രാജന്‍ സംഭവത്തില്‍ അന്നത്തെ സര്‍ക്കാര്‍ കൈകൊണ്ട നടപടിയെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോടതിയില്‍ തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന് അന്നത്തെ കരുണാകര സര്‍ക്കാരിന് രാജിവെക്കേണ്ടിവന്നു. ഇപ്പോള്‍ പുറത്തായ രേഖയില്‍ പറയുന്ന കാര്യങ്ങളാവട്ടെ കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമാണ്.












Click it and Unblock the Notifications