ദളിതന്‍ പൊലീസ് കസ്റഡിയില്‍ മരിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ് പൊലീസ് കസ്റഡിയില്‍ മരിച്ചു. പട്ടികജാതിയില്‍ പെട്ട അശോകനാണ് മരിച്ചത്.
ആഗസ്ത് ഏഴ് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒരു കമ്പനിയില്‍ നിന്ന് ചില സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന പേരിലാണ് അമ്പലമേട് പൊലീസ് അശോകനെ കസ്റഡിയിലെടുത്തത്.
രാത്രി മൂന്നരയാെേടെ ലോക്കപ്പിലായിരുന്ന അശോകന്റെ വായില്‍ നിന്നും നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ജീപ്പില്‍ നിന്ന് വീണാണ് മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
അതേ സമയം അശോകന്റെ മരണത്തില്‍ പൊലീസിന് പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications