തിരുവനന്തപുരത്ത് വീണ്ടും കുതിരപ്പൊലീസ്
തിരുവനന്തപുരം: നഗരത്തില്‍ രാത്രികാലങ്ങളില്‍ അശ്വാരൂഢരായ പൊലീസിനെ ഏര്‍പ്പെടുത്തും. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വാരൂഢരായ പൊലീസിനെ വീണ്ടും തിരുവനന്തപുരം നഗരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.
വയര്‍ലെസ് സെറ്റുകളും ബാറ്റണുകളും ഇവരുടെ കൈയിലുണ്ടാവും. തമ്പാനൂര്‍, കരമന, ഈസ്റ് ഫോര്‍ട്ട്, തൈക്കാട് എന്നിവിടങ്ങളടക്കം കൂടുതലായി കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലാണ് അശ്വാരൂഢരായ പൊലീസിനെ രാത്രികാലങ്ങളില്‍ നിയോഗിക്കുന്നത്.
സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ അശ്വാരൂഢരായ പൊലീസിന് പ്രത്യേക നിപുണതയുണ്ടെന്ന് സിറ്റി കമ്മിഷണര്‍ രാജന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications