പാത്രിയര്‍ക്കീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു
തൃശൂര്‍: പാത്രിയര്‍ക്കീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു. തൃശൂരില്‍ ആഗസ്ത് ആറ് തിങ്കളാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 81 വയസ്സായിരുന്നു.
1971 ഒക്ടോബര്‍ 10ന് മെത്രാപൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ട തിമോത്തിയോസ് രണ്ടര ദശാബ്ദക്കാലം ഈ പദവി അലങ്കരിച്ചു പോന്നു. തൃശൂരിലെ സഭാമേധാവികളില്‍ ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഒരു സര്‍വസമ്മതനെന്ന നിലയില്‍ അദ്ദേഹം തുടര്‍ന്ന് പാത്രിയര്‍ക്കീസ് പ്രതിനിധിയാവുകയായിരുന്നു.
തൃശൂരിലെ മാര്‍ത്താ മറിയം പള്ളിയില്‍ ആഗസ്ത് എട്ട് ബുധനാഴ്ച അദ്ദേഹത്തിന്റെ അന്തിമചടങ്ങുകള്‍ നടക്കും.












Click it and Unblock the Notifications