ഹിന്ദുജമാര്‍ ഒരുമിച്ച് ഇന്ത്യവിടരുത്
ദില്ലി: ബോഫോഴ്സ് കേസില്‍ പ്രതികളായ മൂന്നു ഹിന്ദുജ സഹോദരന്മാരും ഒരുമിച്ച് ഇന്ത്യവിടരുതെന്ന് സുപ്രീംകോടതി വിധിച്ചു. ആഗസ്ത് എട്ട് ബുധനാഴ്ചത്തെ വിധിയിലാണ് ഹിന്ദുജമാര്‍ ഇന്ത്യവിടുന്നതിനെ സുപ്രീംകോടതി വിലക്കിയത്.
അതേസമയം ഹിന്ദുജമാരില് ഒരാളായ പ്രകാശ്ചന്ദ് ഹിന്ദുജയ്ക്ക് ചില വ്യവസ്ഥകളിന്മേല് രാജ്യം വിടാമെന്നും സുപ്രീംകോടതി ഡിവിഷന് ബഞ്ച് വിധിച്ചു. ജസ്റിസ് എം.ബി. ഷാ, ജസ്റിസ് ആര്.പി. സേഥി എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ചാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
15 കോടിയുടെ വ്യക്തിഗത ജാമ്യത്തുകയിന്മേലാണ് സ്വിസ് പൗരത്വമുള്ള പ്രകാശ്ചന്ദ് ഹിന്ദുജയെ രാജ്യംവിടാന്‍ അനുവദിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കുറ്റവാളികളെ വിട്ടുതരാന്‍ സ്വിസ് സര്‍ക്കാരിന്റെ നിയമം അനുവദിക്കാത്തതിനാല്‍ എല്ലാ ഹിന്ദുജമാരെയും ഒരുമിച്ച് രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് സിബിഐ അഭിഭാഷകന് വാദിച്ചിരുന്നു. ഇവര്‍ ഇന്ത്യ വിട്ടുപോയാന്‍ തിരികെവരില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം.
എന്നാല്‍ കുറ്റവാളിയെ വിട്ടുകിട്ടുന്നതിനുള്ള ഉടമ്പടിയുമായി ഇന്ത്യ സ്വിസ് സര്‍ക്കാരിനെ സമീപിച്ചാല്‍ അതിനെ എതിര്‍ക്കരുതെന്നും സുപ്രീംകോടതി പ്രകാശ്ചന്ദ് ഹിന്ദുജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ വ്യവസ്ഥകളോടെയാണ് നേരത്തെ ഗോപീചന്ദ് ഹിന്ദുജയെയും ശ്രീചന്ദ് ഹിന്ദുജയെയും ആഗസ്ത് 20 വരെ ഇന്ത്യയില്‍ നിന്നും പുറത്തുപോകാന്‍ കോടതി അനുവദിച്ചിരുന്നു. ഇവരുടെ താല്‍ക്കാലിക കാലാവധി ഒക്ടോബര്‍ ഒന്നുവരെ ദീര്‍ഘിപ്പിക്കാനും സുപ്രീംകോടതി ബുധനാഴ്ച തീരുമാനിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് മൂന്നു ഹിന്ദുജമാര്ക്കും ഒരുമിച്ച് ഇന്ത്യവിടാന്‍ കഴിയില്ല. ആരെങ്കിലും ഒരാള്‍ ഇന്ത്യയിലുണ്ടായിരിക്കണം.
നിരുപാധികമായി രാജ്യം വിട്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുജ സഹോദരന്മാര് നല്കിയ പരാതി സുപ്രീംകോടതി ഡിവിഷന് ബഞ്ച് ആഗസ്ത് 30 ന് വീണ്ടും പരിഗണിക്കും.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications