ജമ്മുവില്‍ കര്‍ഫ്യു
ശ്രീനഗര്‍: ജമ്മു റെയില്‍വെ സ്റേഷനില്‍ നടന്ന കൂട്ടക്കൊലയെ തുടര്‍ന്ന് ജമ്മുവില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി.
ആഗസ്ത് ഏഴ് ചൊവാഴ്ച രാത്രി നടന്ന കൂട്ടക്കൊലയില്‍ മരിച്ചവരുടെ എണ്ണം 11 ആയെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ രണ്ട് സൈനികരും പെടുന്നു.
30 പേര്‍ ജമ്മുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെ തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
ഇതിനിടെ ആക്രമണത്തെ ഹുറിയത്ത് കോണ്‍ഫ്രന്‍സ് അപലപിച്ചു. മതവൈരം കൂട്ടാനുള്ള തീവ്രവാദി സംഘടനകളുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് ഹുറിയത്ത് ആരോപിച്ചു.












Click it and Unblock the Notifications