ജമ്മു റെയില്‍വെ സ്റേഷനില്‍ അക്രമം; 10 മരണം
ശ്രീനഗര്‍: ജമ്മു റെയില്‍വെ സ്റേഷനില്‍ ആഗസ്ത് ഏഴ് ചൊവാഴ്ച രാത്രി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. 30 പേര്‍ക്ക് പരിക്കേറ്റു.
രാത്രി 10.10ഓടെ റെയില്‍വെ സ്റേഷനിലെത്തിയ മൂന്ന് തീവ്രവാദികളാണ് തുരുതുരാ നിറയൊഴിച്ചത്. അഹമ്മദാബാദ്-ജമ്മു എക്സ്പ്രസ് സ്റേഷനിനെത്തിയ ഉടനെയായിരുന്നു ഇത്. 10 മിനുട്ടോളം നിറയൊഴിക്കുന്നത് നീണ്ടുനിന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പൊലീസിന്റെ തിരിച്ചുള്ള അക്രമത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. മറ്റുള്ള രണ്ട് പേരെയും തിരഞ്ഞുവരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ഓട്ടോമാറ്റിക് ആയുധങ്ങള്‍ റെയില്‍വെസ്റേഷനില്‍ നിന്നും കണ്ടെടുത്തു.
സ്റേഷനിലുണ്ടായിരുന്ന സൈനികര്‍ക്കു നേരെയാണ് തീവ്രവാദികള്‍ വെടിവെച്ചത്. ആളുകള്‍ ചിതറിയോടിയതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു.
ജമ്മു റെയില്‍വേ സ്റേഷനില്‍ തീവ്രവാദികള്‍ നടത്തുന്ന രണ്ടാമത്തെ അക്രമമാണിത്. ജൂണ്‍ 25ന് റെയില്‍വെ സ്റേഷനില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications