ഫൂലന്‍ വധം: രണ്ടു പേര്‍ കൂടി അറസ്റില്‍
ദില്ലി: ഫൂലന്‍ദേവി വധക്കേസില്‍ രണ്ട് പേരെ കൂടി ഉത്തരാഞ്ചല്‍ പൊലീസ് അറസ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം പത്തായി.
ഹരിദ്വാര്‍ ജില്ലയിലെ ഘനശ്യാംപൂര്‍ സ്വദേശികളായ പ്രദീപ്സിംഗ്, സുരേന്ദ്രസിംഗ്നെഗി എന്നിവരെയാണ് അറസ്റ് ചെയ്തത്. ഫൂലനെ വധിക്കാനായി നടത്തിയ ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ അറസ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഫൂലനെ വധിച്ചുവെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍ സിംഗ് റാണയ്ക്കും അയാളുടെ കൂട്ടാളി രവിന്ദറിനും ഹരിദ്വാര്‍ ജില്ലാ കോടതിയില്‍ നിന്ന് ജാമ്യമെടുക്കുന്നതിനായി ഇവര്‍ മുന്‍കൈയെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications