സിനിമാതിയ്യറ്ററുകള്‍ വ്യാഴാഴ്ച അടച്ചിടും
കൊച്ചി: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് ആഗസ്ത് ഒമ്പത് വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവന്‍ സിനിമാതിയ്യറ്ററുകളും അടച്ചിടും. കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും കേരളാ സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും ബുധനാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
സര്‍ക്കാര്‍ തിയ്യറ്റര്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ആഗസ്ത് അവസാനത്തോടെ അനിശ്ചിതകാലത്തേക്ക് തിയ്യറ്ററുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ നല്കുന്ന സിനിമാതിയ്യറ്ററുകളെ വൈദ്യുതിചാര്‍ജ്ജ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘടനകള്‍ പറയുന്നു.
വ്യാജകാസറ്റുകളും മറ്റുകാരണങ്ങള്‍ മൂലവും സിനിമകാണാന്‍ വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 1988 ല്‍ 1450 തിയ്യറ്ററുകള്‍ സംസ്ഥാനത്തുണ്ടായിരുന്നു. ഇപ്പോള്‍ അത് 1300 ആയി കുറഞ്ഞു. ഈ വര്‍ഷത്തോടെ അത് 1000 ആയി കുറയുമെന്നും തിയ്യറ്റര്‍ ഉടമകള്‍ പറയുന്നു. ഇപ്പോള്‍ വൈദ്യുതി ചാര്‍ജ്ജ് വകയില്‍ മാസം 3000 രൂപ കൊടുക്കുന്ന സി ക്ലാസ് തിയ്യറ്ററുകള്‍ പുതിയ ചാര്‍ജ്ജ്വര്‍ധനയോടെ 4000 രൂപ അടയ്ക്കേണ്ടി വരുമെന്നും ഉടമകള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications