വ്യാപാരി വ്യവസായി ധര്‍ണ
കോഴിക്കോട്: മലബാര്‍ മേഖലയിലെ റെയില്‍വേ വികസനത്തിനോടുള്ള അധികൃതരുടെ അവഗണനയില്‍ വ്യാപാരികള്‍ പ്രതിഷേധിക്കുന്നു. മലബാര്‍ മേഖലയിലെ വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റുകള്‍ പാലക്കാട് മുതല്‍ മഞ്ചേശ്വരം വരെയുള്ളറെയില്‍വേ സ്റേഷനുകള്‍ക്ക് മുന്നില്‍ ആഗസ്ത് ഒമ്പത് വ്യാഴാഴ്ച ധര്‍ണ്ണ നടത്തും.
സമിതി വൈസ് പ്രസിഡന്റ് കെ. ഹസ്സന്‍ കോയ ആഗസ്ത് എട്ട് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കടലുണ്ടി ദുരന്തത്തിനു ശേഷം തിരൂര്‍-കോഴിക്കോട് പാതയിലെ അറ്റകുറ്റപ്പണികള്‍ വൈകുന്നതിനാല്‍ മലബാര്‍ മേഖലയിലെ തീവണ്ടിയാത്രക്കാര്‍ തീരാദുരിതങ്ങള്‍ അനുഭവിക്കുകയാണ്- ഹസ്സന്‍കോയ പറഞ്ഞു.
തിരൂര്‍ - കോഴിക്കോട് പാതയിലെ പാളങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പഴയതുപോലെ പുനസ്ഥാപിക്കണമെന്നും മാംഗ്ലൂര്‍ തീവണ്ടികള്‍ ഫറൂഖ് വരെയും ഷൊര്‍ണ്ണൂരിലേക്കുള്ള തീവണ്ടികള്‍ പരപ്പനങ്ങാടി വരെയും സര്‍വീസ് നടത്തണമെന്നും കേടുവന്ന ബോഗികള്‍ മാറ്റണമെന്നും മലബാര്‍ മേഖലയിലെ തീവണ്ടിപ്പാതകള്‍ ഇരട്ടിപ്പിക്കണമെന്നും ഉള്ളതാണ് വ്യാപാരികളുടെ ആവശ്യങ്ങള്‍.
കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, നീലേശ്വരം, ചെറുവണ്ണൂര്‍, ഉപ്പളം, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, മാഹി, കോഴിക്കോട്, വടകര, കൊയിലാണ്ടി, ഫറൂഖ്, പരപ്പനങ്ങാടി, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ ധര്‍ണ്ണ നടക്കും.












Click it and Unblock the Notifications