Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനയുടെ മരണം അന്വേഷിക്കണമെന്ന്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചുള്ളാളത്ത് ആന തലകീഴായി വീണ് ചരിഞ്ഞതിനെ കുറിച്ച് അന്വേഷണം വേണമെന്ന് എലിഫന്റ് ലവേഴ്സ് അസോസിയേഷന്‍.

സംഭവത്തില്‍ ആനയുടെ ഉടമസ്ഥനും പാപ്പാന്മാരും വരുത്തിയ വീഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംഘടനയുടെ സെക്രട്ടറി വി. കെ. വെങ്കിടാചലം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വന്യമൃഗസംരക്ഷണനിയമവും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമവും നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയെ കുറിച്ചും അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.

പാപ്പാന്മാരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ആന ദയനീയമായ രീതിയില്‍ ചരിയുന്നതിന് ഇടയാക്കിയതെന്ന് നിവേദനത്തില്‍ പറയുന്നു. വര്‍ക്കല സ്വദേശി തമ്പിയുടെ സൂര്യനാരായണന്‍ എന്ന കൊമ്പനാണ് ആഗസ്ത് ആറ് തിങ്കളാഴ്ച കാല്‍ക്കീഴിലെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഉയരത്തില്‍ നിന്നും തലകീഴായി വീണു ചരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+