മുഖ്യമന്ത്രി രാജിവയ്ക്കണം: കേരളാ കോണ്‍. (ജെ)
കോട്ടയം: സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് പ്രശ്നം സംബന്ധിച്ച് ഹൈക്കോടതിയില്‍ വ്യാജസത്യവാങ്മൂലം നല്കിയതിന് മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവയ്ക്കണമെന്ന് കേരളാകോണ്‍ഗ്രസ് (ജെ) ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ആന്റണി കരുണാകരന്റെ മാതൃക പാലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ ്(ജെ) ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്ജ് എംഎല്‍എ ആഗസ്ത് ഒമ്പത് ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജന്‍ കേസില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കെ. കരുണാകരന്‍ 1977 ല്‍ രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭായോഗത്തിലെ രേഖ ചോര്‍ന്നസംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി , നിയമമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാരണം ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഈ രേഖ തയ്യാറാക്കിയത്. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ഇത് സംബന്ധിച്ച് പ്രധാന തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications