1696 ഓണച്ചന്തകള്‍ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് 1696 സഹകരണ ഓണച്ചന്തകള്‍ തുടങ്ങുമെന്ന് സഹകരണ മന്ത്രി എം. വി. രാഘവന്‍.
ആഗസ്ത് 24വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്ന് മന്ത്രി അറിയിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ടായിരിക്കും ഇത്.
സഹകരണ ഓണച്ചന്തകളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിന് ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്. ആഗസ്ത് എട്ട് ബുധനാഴ്ച വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് ഓണച്ചന്തകളില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ഭക്ഷ്യ മന്ത്രി ജി.കാര്‍ത്തികേയന്‍ അറിയിച്ചു.












Click it and Unblock the Notifications