കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോര്‍ട്ടുകള്‍ കമ്പ്യൂട്ടറില്‍ അച്ചടിച്ച് നല്‍കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ പാസ്പോര്‍ട്ടുകള്‍ കമ്പ്യൂട്ടറില്‍ അച്ചടിച്ച് നല്‍കുന്ന സംവിധാനം നിലവില്‍ വരും. പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കമ്പ്യൂട്ടര്‍ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നത്.

കോഴിക്കോട് പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണം മാസം തോറും വര്‍ധിച്ചുവരികയാണ്. പഴയ സംവിധാനം തുടരുകയാണെങ്കില്‍ പാസ്പോര്‍ട്ടുകള്‍ നല്‍കാന്‍ ഏറെ വൈകുമെന്നതിനാലാണ് കമ്പ്യൂട്ടര്‍ സംവിധാനം നടപ്പിലാക്കുന്നത്.

ഏറ്റവുമേറെ പാസ്പോര്‍ട്ട് അപേക്ഷകള്‍ ലഭിക്കുന്ന രാജ്യത്തെ അഞ്ച് പാസ്പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോടും പെടുന്നുണ്ട്. മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവയാണ് മറ്റുള്ളവ.

പുതിയ സംവിധാനം നടപ്പിലാവുന്നതോടെ പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം കമ്പ്യൂട്ടറൈസ്ഡ് ഫോറവും നല്‍കും. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചാണ് കമ്പ്യൂട്ടറില്‍ പാസ്പോര്‍പോര്‍ട്ട് അച്ചടിച്ചു നല്‍കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X